
ഒരു സ്കൂൾ പ്രിൻസിപ്പൽ, താൻ കടന്നു പോകുന്ന എല്ലാ വിദ്യാർത്ഥികളെയും ആവേശത്തോടെ ഹൈ-ഫൈവ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കൗതുകമായി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ 'just.viral.sttuf' എന്ന ഹാൻഡിൽ വഴി പങ്കിട്ട വീഡിയോ ഇതിനോടകം 17,000-ത്തിലധികം ലൈക്കുകൾ നേടി.
ഒരു സ്കൂൾ പ്രിൻസിപ്പൽ തന്റെ കൊച്ചുകുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുകയും അവർക്ക് ഹൈ-ഫൈവ് നൽകുന്ന വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ അതിലും മനോഹരമായ ഒന്ന് എല്ലാ വിദ്യാർത്ഥികളും അദ്ദേഹത്തെ പുഞ്ചിരികളാലും സ്നേഹത്താലും വരവേറ്റു എന്നതാണ്. മാത്രമല്ല; ആ മനുഷ്യനെ കണ്ടതിൽ ഒരുപോലെ കുട്ടികൾ സന്തോഷിക്കുന്നുമുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചു തരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറു കൈകൾ നീതിയാണ് സ്വീകരിച്ചത്.