
വ്യത്യസ്തമായ ബിരിയാണികൾ ഇന്റർനെറ്റിനെ പരിചയപ്പെടുത്തി ഉപയോക്താക്കൾക്കിടയിൽ സ്ഥാനം നേടിയെടുത്ത ആളാണ് "ഹീന കൗസർ റാഡ്" എന്ന കണ്ടന്റ് ക്രിയേറ്റർ. അവർ എല്ലായിപ്പോഴും വേറിട്ട വിഭവങ്ങളുമായാണ് എത്താറ് . ചിലപ്പോൾ അത് പാനി പുരി ബിരിയാണിയോ ചായ ബിരിയാണിയോ തുടങ്ങി എന്തുമാകാമെന്ന് ഉപയോക്താക്കൾ പറയുന്നു. എന്നാൽ ഇപ്പോൾ തികച്ചും വ്യത്യസ്തമായൊരു ഐറ്റമാണ് പരിചയപ്പെടുത്തുന്നത്; "ബബിൾ ഗം ബിരിയാണി".
അവളും അവളുടെ വിദ്യാർത്ഥികളും ചേർന്നാണ് ബിരിയാണി ഉണ്ടാക്കിയതെന്ന് പറയുന്നുണ്ട്. ഹീന തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോയ്ക്ക് "ഞങ്ങളുടെ 15 ദിവസത്തെ ഹാൻഡ്‌സ് ഓൺ വർക്ക്‌ഷോപ്പിൻ്റെ ഫിനാലെയിൽ ഞങ്ങളുടെ എച്ച്‌കെആർ ബേക്കിംഗ് അക്കാദമിയിൽ ബബിൾ ഗം ബിരിയാണി" എന്നായിരുന്നു അടിക്കുറിപ്പ് നൽകിയിരുന്നത്. എന്നാൽ പല നെറ്റിസൺമാരും ഇത് യഥാർത്ഥ ബിരിയാണിയോടുള്ള അനാദരവാണെന്ന് ചൂണ്ടികാട്ടി ശക്തമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു.