
റാഞ്ചിയിലും ജാർഖണ്ഡിലും പെയ്യുന്ന കനത്ത മഴയിൽ വൻ നാശമാണ് രേഖപ്പെടുത്തിയിട്ടുള്ളത്(Scorpio SUV stuck in sinkhole). തലസ്ഥാനത്തെ പല പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായ സ്ഥിതിയാണുള്ളത്. അത്തരമൊരു വെള്ളക്കെട്ടുള്ള പ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ഒരു സ്കോർപിയോ എസ്‌യുവി സിങ്ക് ഹോളിൽ കുടുങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @news24tvchannel എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ വെള്ളപ്പൊക്കത്തിനടിയിൽ ഒരു സിങ്ക് ഹോളിൽ കുടുങ്ങി മറിഞ്ഞു പോയ എസ്‌യുവി വാഹനം കാണാം. ഭാഗ്യവശാൽ, ആർക്കും പരിക്കില്ലെന്നാണ് വിവരം. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ അപകടം നടന്നയുടൻ നാട്ടുകാർ ഇടപെട്ട് വിജയകരമായി രക്ഷപ്പെടുത്തി. അതിനാൽ വൻ ദുരന്തമാണ് ഒഴുവായത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസ് ആശങ്ക പ്രകടിപ്പിച്ചു.