
മുംബൈയിൽ കനത്ത മഴയിൽ എസി ലോക്കൽ ട്രെയിനിന്റെ കോച്ചിൽ ചോർച്ചയുണ്ടായതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(train). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ab61517886 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, എസി വെന്റുകളിലൂടെ മഴവെള്ളം ചോരുന്നത് കാണാം. രാവിലെ തന്നെ ചോർച്ചയുണ്ടായത് യാത്രക്കാരെ രോഷാകുലരാക്കി. തിരക്കേറിയ കോച്ചിനുള്ളിൽ നിന്ന് ശരീരത്തിൽ വീണ വെള്ളം ഒരാൾ തുടച്ചുമാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.
"ഇത് മുംബൈയിലെ എസി ലോക്കലാണ്... മുഴുവൻ മഴവെള്ളവും ഉള്ളിലേക്ക് വരുന്നു. ഇതിനായി ഞങ്ങൾ എത്ര വില കൊടുക്കുന്നു ??????" - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. റെയിൽവേ മന്ത്രാലയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉൾപ്പെടെയുള്ള പ്രധാന അധികാരികളെ എല്ലാം ഉപയോക്താവ് ടാഗ് ചെയ്തിരുന്നു.