
മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകൾ ഗർബ കളിക്കുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(women performing Garba on a local train). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @fpjindia എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം വ്യാഴാഴ്ച രാവിലെ 10.16 ന് ബോറിവാലിയിൽ നിന്ന് ചർച്ച്ഗേറ്റ് റൂട്ടിലെ എസി ലോക്കൽ ട്രെയിനിലെ വനിതാ കോച്ചിലാണ് നടന്നത്. ദൃശ്യങ്ങളിൽ, ഗുജറാത്തി നാടോടി ഗാനങ്ങൾ പശ്ചാത്തലത്തിൽ മഞ്ഞ വസ്ത്രം ധരിച്ച് യാത്രക്കാർ ഗർബ ചുവടുകൾ അവതരിപ്പിക്കുന്നത് കാണാം. ആർപ്പുവിളിച്ചും പാടിയുമാണ് അവർ നൃത്തം ചെയ്യുന്നത്. പുറത്തുവന്ന് ദൃശ്യങ്ങളെ നെറ്റിസൺസ് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.