
രണ്ട് ദിവസമായി ഒരു വെള്ളച്ചാട്ടത്തിന് പിന്നിൽ കുടുങ്ങി കിടന്ന ഒരു യുഎസ് പൗരനെ രക്ഷിക്കുന്നതിന്റെ ഹൃദയഹാരിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(US citizen trapped behind waterfall). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @tularecountysheriff എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ആഗസ്റ്റ് 10 ന് കേൺ നദിയിലെ പാറക്കെട്ടിലാണ് ദൃശ്യങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ വെള്ളച്ചാട്ടത്തിന് പിന്നിൽ കുടുങ്ങിയ ഒരു യു.എസ് പൗരനെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് കാണാം.
കാലിഫോർണിയ സ്വദേശിയായ റയാൻ വാർഡ്‌വെൽ(46) ആണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റയാൻ പാറക്കെട്ടിലൂടെ താഴേക്ക് ഇറങ്ങുമ്പോൾ വെള്ളച്ചാട്ടത്തിന് പിന്നിലെ തുറസ്സായ സ്ഥലത്തേക്ക് വീണു പോകുകയായിരുന്നു.
ഇയാളെ രക്ഷപെടുത്താനായി ക്യാമറയും ഇൻഫ്രാറെഡ് സാങ്കേതികവിദ്യയും ഘടിപ്പിച്ച ഒരു വിമാനമാണ് ഉപയോഗിച്ചത്. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് അതിജീവനത്തിന്റെ നിമിഷങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് അറിയിച്ചത്.