
വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ശക്തമായി തുടരുന്ന മഴയിലും മഴ കെടുതിയിലും പ്രാണൻ രക്ഷിക്കാൻ ശ്രമിക്കുന്ന വളർത്തു മൃഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടു(domestic animals struggling in flood). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @timesnow എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം പഞ്ചാബിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങളിൽ, വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടാനും അതിജീവിക്കാനും പരിശ്രമിക്കുന്ന കന്നുകാലികളെ കാണാം. അവ വെള്ളത്തിൽ മുങ്ങി പോകാതിരിക്കാൻ തല ഉയർത്തി പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
അതേസമയം മൺസൂൺ ആരംഭിച്ച ശേഷം പലപ്പോഴായി ഉണ്ടായ മഴയിലും മഴക്കെടുതിയിലും പഞ്ചാബിൽ 1,000-ത്തിലധികം ഗ്രാമങ്ങളും 61,000 ഹെക്ടറിലധികം കൃഷിഭൂമിയും നശിച്ചതായാണ് വിവരം.