രാജസ്ഥാനിലെ സിക്കാറിൽ തിരക്കേറിയ മാർക്കറ്റിൽ നീല ഡ്രം തലയിൽ കുരുങ്ങിയ ഒരു കാളയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടു(bull trapped in a drum). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @pixelsabhi എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, തെരുവിലൂടെ ഒരു കാള തലയിൽ ഒരു നീല ഡ്രം കുടുങ്ങിയ നിലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കാണാം. അതിന്റെ വലിയ കൊമ്പുകൾ ഡ്രമിനുള്ളിൽ കുടുങ്ങിയ നിലയിലാണുള്ളത്. സമീപസ്ഥരായി നിന്നവർ കാളയെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗ്രാമവാസികൾ ഡ്രമ്മിൽ നിന്നും കാളയെ മോചിപ്പിച്ചതായാണ് വിവരം. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാഴ്ചക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ദുഃഖം രേഖപ്പെടുത്തി.