
റഷ്യയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഭൂചലന സമയത്തെ ഒരു ഒപ്പറേഷൻ തിയറ്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വന്നു(Russian earthquake). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @RT_com എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ജൂലൈ 30 ന് രാവിലെയാണ് ഭൂചലനമുണ്ടായത്.
ദൃശ്യങ്ങളിൽ, കാംചത്കയിലെ ആശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് കാണാം. ഈ സമയത്താണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ ഡോക്ടർമാർ ശക്തമായ ഭൂകമ്പത്തിൽ ശാന്തത പാലിച്ചു നിൽക്കുന്നത് കാണാം. അധികം ചലിക്കാതിരിക്കാൻ ഡോക്ടർമാർ രോഗിയെ സുരക്ഷിതമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ ഓപ്പറേഷൻ തിയറ്റർ അനിയന്ത്രിതമായി കുലുങ്ങുന്നുണ്ട്.