
ഫിലിപ്പീൻസിലെ കാവിറ്റിൽ മുട്ടോളം വെള്ളക്കെട്ടിൽ ജോലി ചെയ്യുന്ന ജോലിക്കാരുടെ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ചർച്ചയാകുന്നു(woman working in flood) . സോഷ്യൽ മീഡിയ പ്ലാറ്റ് ഫ്രോമായ ഇൻസ്റ്റാഗ്രാമിൽ @brut.india എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ജൂലൈ 22 ന് ഫിലിപ്പീൻസിലെ കാവിറ്റിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തപ്പെട്ടതെന്നാണ് വിവരം. ദൃശ്യങ്ങളിൽ, ഒരു ജീവനക്കാരി തന്റെ വീട്ടിൽ മുട്ടോളം വെള്ളക്കെട്ടിൽ ഇരുന്നു ജോലി ചെയ്യുന്നത് കാണാം.
കോൾ സെന്റർ ഏജന്റായ സാൽവേഷ്യൻ കോൻസാഗ് എന്ന സ്ത്രീ വെള്ളം നിറഞ്ഞ ഒരു മുറിയുടെ നടുവിൽ ഇരുന്നുകൊണ്ടാണ് ജോലി ചെയ്യുന്നത്. ദൃശ്യങ്ങളിൽ, മറ്റൊരു കുടുംബാംഗം നിസ്സഹായതയോടെ കട്ടിലിൽ കിടക്കുന്നത് കാണാം.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ദൃശ്യങ്ങൾ ഇതിനോടകം 900,000 കാഴ്ചക്കാരും 16,000 ലൈക്കുകളും നേടി മുന്നേറുകയാണ്. അതേസമയം വിഫ ചുഴലിക്കാറ്റ് മൂലമാണ് ഫിലിപ്പീൻസിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായത്.