
പരമ്പരാഗത ഗർബ വസ്ത്രം ധരിച്ച് നവരാത്രി ആഘോഷങ്ങളിൽ പങ്കുചേരുന്ന ഷിഹ് സു നായയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു(dog participating in Navratri celebrations). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @iampulkitt എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഗർബ ആസ്വദിക്കുന്ന കൊച്ചു വളർത്തുമൃഗങ്ങളെ കാണാം. ഇതിൽ പരമ്പരാഗത ഗർബ വസ്ത്രം ധരിച്ച് നവരാത്രി ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കുചേരുന്ന ഷിഹ് സു നായയുണ്ട്.
ഗർബ ആസ്വദിക്കുന്ന ഈ കൊച്ചു വളർത്തുമൃഗത്തെ കൈകളിൽ എടുത്ത് സ്നേഹത്തോടെ കറങ്ങുന്ന ഉടമയെയും കാണാം. പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യങ്ങളിൽ ഉത്സവ വസ്ത്രങ്ങൾ ധരിച്ച മറ്റ് നായ്ക്കളുമായി വളർത്തുമൃഗം ഇടപഴകുന്നതും കാണാം.
അതേസമയം പുറത്തുവന്ന ദൃശ്യങ്ങളെ നെറ്റിസൺസ് ഹൃദയാപ്പൂർവ്വമാണ് സ്വീകരിച്ചത്.