
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ആരോഗ്യ പ്രവർത്തക അതിശക്തമായി കുത്തിയൊലിച്ച് ഒഴുകുന്ന നദി മുറിച്ചു കടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്(Health worker crosses river). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @iNikhilsaini എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ആഗസ്റ്റ് 20 നാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഉണ്ടായത്. ദൃശ്യങ്ങളിൽ ചൗഹർ താഴ്‌വരയിൽ ആരോഗ്യ പ്രവർത്തക കമലാ ദേവി മേഘവിസ്ഫോടനത്തെത്തുടർന്ന് നിറഞ്ഞൊഴുകുന്ന നദി മുറിച്ചു കടക്കുന്നത് കാണാം. വാക്സിനേഷൻ ഡ്രൈവിനായി ഹുറംഗ് ഗ്രാമത്തിലേക്ക് പോകാനായാണ് സ്ത്രീ ഈ അപകടകരമായ അവസ്ഥ തരണം ചെയ്തത്.
എന്നാൽ ദൃഢനിശ്ചയം ഒന്ന് കൊണ്ട് അവർ വിജയകരമായും സുരക്ഷിതമായും നദി മുറിച്ചു കടന്നു. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ വാക്സിനേഷനു വേണ്ടി മാത്രം ജീവൻ പണയപ്പെടുത്തിയതിന് നെറ്റിസൺസ് സ്ത്രീയെ വിമർശിച്ചു.