
സ്രാവിനെ പിടിക്കാനായി പുറംകടലിലേക്ക് പോയതാണ് 16 വയസുള്ള ഒരു ജമൈക്കന്‍ യുവാവ്. ഒറ്റയ്ക്കാണ് ഇയാൾ പോയത്. അതിദാരുണമായി യുവാവ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇയാളെ കാണാതെ അന്വേഷിച്ച് ചെന്ന സംഘത്തിന് കാണാൻ കഴിഞ്ഞത് ഞെട്ടലുളവാക്കുന്ന ഒരു കാഴ്ച്ചയായിരുന്നു. അടുത്ത ദിവസം ഇവർ കണ്ടെത്തിയത് തല ഛേദിക്കപ്പെട്ട നിലയിലുള്ള കൗമാരക്കാരൻ്റെ മൃതദേഹമായിരുന്നു.
കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ട്രെലാനിയിലെ ഫാൽമൗത്തിലെ ജഹ്മരി റീഡിനെയാണ് (16). തല വെട്ടിമാറ്റിയ രീതിയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ സ്രാവിനെ കൊന്ന് കടിച്ചെടുത്ത തല വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ജഹ്മരി റീഡ് എന്ന കൗമാരക്കാരൻ സ്രാവ് വേട്ടയ്ക്കായി യാത്രതിരിച്ചത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്. ഇയാൾ സ്രാവ് വേട്ടയ്ക്കിറങ്ങിയത് വിനോദ സഞ്ചാര കേന്ദ്രമായ മോണ്ടെഗോ ബേയിൽ നിന്ന് 20 മൈൽ കിഴക്കാണ്.
കൗമാരക്കാരന്‍റെ അമ്മ ലാവേൺ റോബിൻസണിൻ്റെ പ്രതികരണം വില്യം നിബ് മെമ്മോറിയൽ ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ 11-ാം ഗ്രേഡിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്നുവെന്നാണ്. കുട്ടി തിരികെയെത്താത്തിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നിന്ന് ഒരു ടൈഗർ ഷാർക്കിനെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത് ഇതിന് സമീപമായാണ്.