ഉടൽ പാതിയും മുങ്ങി; വാഴച്ചാലിൽ ചാലക്കുടി പുഴ മുറിച്ചുകടക്കാൻ കഷ്ട്ടപ്പെടുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ പുറത്ത്; ഒപ്പം പ്രാർത്ഥിച്ച് നെറ്റിസൺസ് | elephant

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @hookonline_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
elephant
Published on

കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്(elephant). വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും മഴ കനത്തതോടെ പുഴകളിലേക്കും നദികളിലേക്കുമുളള നീരൊഴുക്ക് വർധിച്ചു. കുതിച്ചൊഴുകുന്ന പുഴ മറിച്ച് കടക്കാൻ കഷ്ടപ്പെടുന്ന ഒരു ആനയുടെ ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @hookonline_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

കേരളത്തിലെ വാഴച്ചാൽ പ്രദേശത്ത് കൂടി ഒഴുകുന്ന ചാലക്കുടി പുഴയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, കുത്തിയൊലിച്ച് ഒഴുകുന്ന ചാലക്കുടി പുഴയുടെ നടുവിൽ പകുതിയോളം ശരീരം മുങ്ങിയ നിലയിൽ ഒരു ആന പുഴ കടക്കാൻ കഷ്ടപ്പെടുന്നത് കാണാം. ആന വളരെയേറെ ശ്രദ്ധാപൂർവമാണ് ഓരോ ചുവടും മുന്നോട്ടു വയ്‌ക്കുന്നത്. മൂന്ന് മണിക്കൂറിലധികം പാടുപ്പെട്ടാണ് ആന പുഴ മുറിച്ച് കടന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം ആന ഒഴുകിപ്പോയേക്കുമെന്ന് ഭയന്ന്, ജലപ്രവാഹം ഒരു പരിധിവരെ നിയന്ത്രിക്കാൻ വനം വകപ്പ് ഉദ്യോഗസ്ഥർ അണക്കെട്ട് അധികൃതരോട് ആവശ്യപ്പെട്ടു എന്ന വിവരവും പുറത്തുവന്നിരുന്നു. കരയിലെത്താനുള്ള ആനയുടെ ആത്മാർത്ഥമായ ശ്രമത്തെ പ്രാർത്ഥനയാലാണ് നെറ്റിസൺസ് നേരിട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com