
കാമുകിയുടെ ഫോൺ തിരക്കിലായതിനെ തുടർന്നുണ്ടായ ദേഷ്യത്തിൽ ലൈറ്റ് പോസ്റ്റിന് മുകളിലുള്ള വൈദ്യുതി വയറുകൾ മുറിച്ചുമാറ്റുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Young man cuts off all electricity). ഇൻസ്റ്റഗ്രാമിൽ @indians എന്ന ഹാൻഡിലെ പങ്കിട്ട ദൃശ്യങ്ങൾ നെറ്റിസൺസിനിടയിൽ കനത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.
ദൃശ്യങ്ങളിൽ, യുവാവ് ഒരു വൈദ്യുതി സർക്യൂട്ട് തൂണിന്റെ മുകളിൽ കയറുന്നത് കാണാം. ഹാർഡ് വയറുകൾ മുറിക്കാൻ ഉപയോഗിക്കുന്ന ഒരു വലിയ ഉപകരണം അയാൾ കൈയ്യിൽ കരുതിയിട്ടുണ്ട്. തുടർന്നുള്ള ദൃശ്യങ്ങളിൽ അയാൾ വൈദ്യുതി വയറുകൾ ഓരോന്നായി മുറിക്കുന്നതാണുള്ളത്.കാമുകിയുടെ ഫോൺ തിരക്കിലായതിനാൽ ഒരു ഗ്രാമത്തിലെ മുഴുവൻ വൈദ്യുതിയും വിച്ഛേദിക്കാൻ തീരുമാനിച്ച അയാളുടെ പ്രവർത്തിയിൽ നെറ്റിസൺസ് കനത്ത അതൃപ്തി രേഖപ്പെടുത്തി.