
കണ്ണൂർ പള്ളിക്കരയിൽ ഒരു പെൺകുട്ടിയുടെ തൊണ്ടയിൽ ച്യൂയിംഗ് ഗം കുരുങ്ങിയതിനെ തുടർന്ന് അത് പുറത്തെടുക്കാൻ ശ്രമിക്കുന്ന പുരുഷന്മാരുടെ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ ചർച്ചയായി(Girl with chewing gum stuck in throat). മൾട്ടി മീഡിയാ പ്ലേറ്റ് ഫോമായ എക്‌സിൽ @path2shah എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ തിരക്കേറിയ തെരുവിൽ ഒരു കൊച്ചു പെൺകുട്ടി സൈക്കിളിൽ സഞ്ചരിക്കാൻ ഒരുങ്ങുന്നതായി കാണാം. തൊട്ടടുത്തായി ഒരു കൂട്ടം യുവാക്കൾ പരസ്പരം സംസാരിക്കുന്നത് കാണാം. പെട്ടെന്ന്, പെൺകുട്ടിക്ക് തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും വായിൽ കിടന്ന ച്യൂയിംഗ് ഗം ശ്വാസം മുട്ടിക്കുന്നതായി മനസ്സിലാക്കുകയും ചെയ്തു. ഉടൻ തന്നെ പെൺകുട്ടി പുരുഷന്മാരുടെ സംഘത്തെ സമീപിച്ചു. ഉടൻ തന്നെ പുരുഷന്മാർ പരിഭ്രാന്തരാകാതെ അവളെ രക്ഷിക്കുകയായിരുന്നു. അവരുടെ മനസ്സാന്നിധ്യവും തൽക്ഷണ പ്രവർത്തനങ്ങളെയും നെറ്റിസൺസ് പ്രശംസിച്ചു.