
തമിഴ്നാട്ടിൽ, ഊട്ടിയിലെ അയ്യപ്പൻ ക്ഷേത്രത്തിൽ ഭക്ഷണം തേടിയെത്തിയ ഭീമൻ കരടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൗതുകമായി( Giant bear comes to Ooty temple). ഇൻസ്റ്റാഗ്രാമിൽ @wildlife_valparai എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ നാട്ടുകാർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയതായാണ് വിവരം.
സെപ്റ്റംബർ 13 ന് പുലർച്ചെ 2 മണിയോടെയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ ഒരു കരടി ക്ഷേത്ര ഓഫീസിന്റെ ഒരു ഗ്ലാസ് ജനൽ തുറന്ന് അകത്തു കടക്കുന്നത് കാണാം.
മതിൽ ചാടിക്കടന്ന് കരടി ഓഫീസിലേക്ക് കയറുന്നത് കാണാം. കൂടാതെ, ഭക്ഷണം തേടി ക്ഷേത്ര പരിസരത്ത് ചുറ്റിനടക്കുന്നു. ഒടുവിൽ ഏറെ നേരം തിരഞ്ഞിട്ടും ആരെയും ഉപദ്രവിക്കാതെ കരടി സ്ഥലം വിട്ടു. ക്ഷേത്രത്തിലെയും ഓഫീസിലെയും സിസിടിവി ക്യാമറകളാണ് ഈ അസാധാരണ കാഴ്ച പകർത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.