
മഹാരാഷ്ട്രയിൽ ഗണേശ വിഗ്രഹ നിമജ്ജന ആഘോഷങ്ങൾക്കിടയിൽ ഒഴുക്കിൽപെട്ട യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപെട്ടു(Ganesha idol immersion). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @WokePandemic എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം വസായ്-വിരാറിലാണ് നടന്നത്. ദൃശ്യങ്ങളിൽ, ചിക്കൽ ഡോംഗ്രിയിലെ ജലാശയത്തിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനായി രണ്ട് പേർ ഇറങ്ങുന്നത് കാണാം.
അടുത്ത നിമിഷം ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പെട്ടെന്ന് ബാലൻസ് തെറ്റി ജലാശയത്തിൽ വീണു. കരകയറാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ഫലം ഉണ്ടായില്ല. സംഭവം ദൂരെ നിന്ന് കണ്ടവർ പോലും അദ്ദേഹത്തെ രക്ഷപെടുത്താൻ എത്തി. എന്നാൽ, വിഗ്രഹം കയ്യിൽ പിടിച്ചിരുന്ന മറ്റേയാൾ ശാന്തനായി നിൽക്കുകയും കൂട്ടുകാരനെ രക്ഷിക്കാൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തു. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നത്തോടെ ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണുണ്ടായത്.