തായ് ദേശീയഗാനത്തിനിടെ നിശ്ചലമായി നിൽക്കുന്ന വിദ്യാർത്ഥിയുടെ രസകരമായ ദൃശ്യം പുറത്ത്, വീഡിയോ | student standing during Thai national anthem

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ ഇൻസ്റ്റാഗ്രാമിൽ @thesmartlocalth എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
student standing during Thai national anthem
Published on

തായ് ദേശീയഗാനത്തിനിടെ നടക്കുകയായിരുന്ന വിദ്യാർത്ഥിയുടെ നിശ്ചലമായുള്ള കാൽവയ്പ്പിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലാകുന്നു( student standing during Thai national anthem). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ ഇൻസ്റ്റാഗ്രാമിൽ @thesmartlocalth എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

തായ്‌ലൻഡിലെ സ്കൂളുകളിൽ രാവിലെ 8 മണിക്ക് ദേശീയഗാനം ആലപിക്കാറുണ്ട്. ഈ സമയം വിദ്യാർത്ഥികളും പൊതുജനങ്ങളും ആദരവോടെ എഴുന്നേറ്റു നിൽക്കാറുമുണ്ട്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ സ്കൂളിലേക്ക് നടന്നെത്തിക്കൊണ്ടിരുന്ന ഒരു വിദ്യാർത്ഥി ദേശീയഗാനം കേട്ടതോടെ ആസാധാരണമാം വിധം ചലിക്കാതെ നിൽക്കുന്നത് കാണാം.

അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ നടത്തത്തിനിടയിൽ ഒരു കാൽ ഉയർത്തിപ്പിടിച്ച്, മരവിച്ചതുപോലെയാണ് കുട്ടി നിൽക്കുന്നത്. എന്നാൽ പങ്കുവയ്ക്കപ്പെട്ട ദൃശ്യങ്ങൾ ആദ്യം ഒരു സ്റ്റാറ്റിക് ഫോട്ടോയായി തോന്നുമെങ്കിലും ദേശീയ ഗാനം അവസാനിക്കുന്നതോടെ വിദ്യാർത്ഥി നടന്നു തുടങ്ങുന്നത് കാണാം. അതേസമയം ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസ് നർമ്മരസം കലർന്ന മറുപടികളാണ് പങ്കുവച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com