
ഇക്കാലത്ത് വിവാഹ ചടങ്ങുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നൃത്ത പ്രകടനങ്ങൾ(dance). സ്ത്രീകൾ മാത്രം മുന്നിട്ടു നിന്ന ആഘോഷവേളകളിൽ പുരുഷ സാനിധ്യം വളരെ കുറവായിരുന്നു. എന്നാൽ അതിനെ മറികടന്ന് ഉപയോക്താക്കളെ ഉൾപ്പടെ ഞെട്ടിച്ചു കൊണ്ടാണ് ഒരു വിവാഹ വേദിയിലെ നൃത്തപ്രകടനം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ @amanavdc എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, പുരുഷന്മാർ നൃത്തചുവടുകൾ വയ്ക്കുന്നത് 2000-കളിലെ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിനാണ്. വരന്റെ ആറ് സുഹൃത്തുക്കളാണ് മെയ്‌വഴക്കത്തോടെ ഗാനത്തിനൊത്ത് ചുവടുകൾ വയ്ക്കുന്നത്. അസാമാന്യമായ പ്രാഗത്ഭ്യം കൊണ്ടും വ്യത്യസ്തമായ ചുവടുകൾ കൊണ്ടും നൃത്തം വളരെയേറെ ആസ്വാദ്യകരമായതായി നെറ്റിസൺസ് അഭിപ്രായപ്പെട്ടു. ദൃശ്യങ്ങൾ പുറത്തു വന്ന് നിമിഷങ്ങൾക്കകം വൈറലാകുകയായിരുന്നു. ഇതിനോടകം ദൃശ്യങ്ങൾ 3 ദശലക്ഷത്തിലധികം കാഴ്ചകൾ നേടി മുന്നേറുകയാണ്.