യുപിയിൽ കാർ ബോണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പുറത്തെടുത്ത് വന പാലകർ, വീഡിയോ | python from car bonnet

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @vinaysaxenaj എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്ക്‌വച്ചത്.
python from car bonnet
Published on

ഉത്തർപ്രദേശിലെ ബരാബങ്കിയിൽ കാറിന്റെ ബോണറ്റിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലെനിലും പരിഭ്രാന്തി പരത്തി(python from car bonnet). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @vinaysaxenaj എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്ക്‌വച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 22 നാണ് നടന്നത്. ബോണറ്റിനടിയിൽ അസാധാരണമായ ചലനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

കാറിന്റെ ബോണറ്റിനുള്ളിൽ പാമ്പ് ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. ഉടൻ താനാണ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കൂറ്റൻ പാമ്പിനെ ബോണറ്റിൽ നിന്നും പുറത്തെടുത്തത്. അതേസമയം കാർ ബിജെപി നേതാവ് നാഗേന്ദ്ര പ്രതാപ് സിംഗിന്റേതാണെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com