
നാസിക്കിൽ കിണറ്റിൽ വീണ പുള്ളിപ്പുലി കുട്ടിയെ രക്ഷപ്പെടുത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു( Forest department rescues leopard cub). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @kshubhamjourno എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
നാനെഗാവ് ശിവാറിലെ ഡാർണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പാൽസെ പഞ്ചസാര ഫാക്ടറിയുടെ കിണറ്റിലാണ് പുള്ളിപ്പുലി കുട്ടി വീണത്. കഴിഞ്ഞ ദിവസമാണ് സംഭവം നാടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാസിക് ഫോറസ്റ്റ് റേഞ്ചിലെ വന്യജീവി രക്ഷാസംഘം മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ പുള്ളിപ്പുലിയെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണികളിൽ ഒരാളാണ പകർത്തിയത്.