
ഒരു സ്ത്രീ ഡസൻ കണക്കിന് പാമ്പുകളെ വളർത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടു(woman raising dozens of snakes). ദൃശ്യങ്ങൾ എ.ഐ സൃഷ്ടിച്ചതാണോ എന്ന സംശയം നിലനിൽക്കുമ്പോഴും നെറ്റിസണ്സിനിടയിൽ പരിഭ്രാന്തി പരന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ sports.jx.china എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരു കിടക്കായുള്ള മുറിയിൽ ഒരു സ്ത്രീ ഡസൻ കണക്കിന് പാമ്പുകളെ വളർത്തുന്നത് കാണാം. എന്നാൽ അതിനേക്കാൾ ഞെട്ടലുണ്ടാക്കിയത് മാരകമായ ഉരഗങ്ങളെ വളർത്താൻ സ്ത്രീ തിരഞ്ഞെടുത്ത ഒരു കിടപ്പുമുറിയായിരുന്നു എന്നതാണ്.
അവർ പാമ്പുകളെ മാറ്റിയ ശേഷം അവിടം വൃത്തയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ദൃശ്യങ്ങൾ കണ്ടതോടെ മിക്ക നെറ്റിസൺമാരും പാമ്പുകളോടുള്ള തങ്ങളുടെ ഭയം പ്രകടിപ്പിച്ചു. അതേസമയം 313K-ലധികം ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്.