
ഉത്തർപ്രദേശിലെ ബറേലിയിൽ തെരുവ് കാളകൾ പ്രാദേശിക ചായക്കട തകർക്കുന്നതിന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(violent road bulls). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @priyarajputlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ജൂലൈ 28 ന് രാത്രി 10.30 ഓടെയാണ് നടന്നത്. ദൃശ്യങ്ങളിൽ, തിരക്കേറിയ ഒരു റോഡരികിൽ രണ്ട് കാളകൾ അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഏർപ്പെടുന്നത് കാണാം.
ഇവ രണ്ടും തമ്മിലുള്ള സംഘർഷത്തിനിടെ ഒരു പ്രാദേശിക ചായക്കടയിലേക്ക് ഇരച്ചു കയറി. നിമിഷങ്ങൾക്കുള്ളിൽ കട പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ഇതോടെ ഉപയോക്താക്കൾ പരിഭ്രാന്തരായി ഓടി പോയി. നവാബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ വർദ്ധിച്ചു വരുന്ന തെരുവ് കാളകളുടെ ശല്യം പ്രദേശവാസികളിൽ ഭയവും അപകടവും വർദ്ധിപ്പിക്കുന്നതായാണ് വിവരം.