
സിക്കിമിലെ ഗാങ്‌ടോക്കിനടുത്തുള്ള ബുൾബുലെയിലെ സുവോളജിക്കൽ പാർക്കിൽ രണ്ട് ചുവന്ന പാണ്ട കുഞ്ഞുങ്ങൾ പിറന്നു(red panda cubs). നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് പാർക്കിൽ പാണ്ട കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്. കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്കപെട്ടു. കൗതുകകരമായ ഈ ദൃശ്യങ്ങൾ @hzpsikkim എന്ന ഹാൻഡിലാണ് പങ്കുവച്ചത്.
ലക്കി - മിറാക്ക് എന്നീ പാണ്ടാ ദമ്പതികൾക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ദൃശ്യങ്ങളിൽ രണ്ട് പാണ്ട കുഞ്ഞുങ്ങളും ഇഴഞ്ഞു കളിക്കുന്നത് കാണാം. നിലവിലുള്ള റെഡ് പാണ്ട കൺസർവേഷൻ ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി പിറന്ന കുഞ്ഞുങ്ങളുടെ ജനനം ഹിമാലയൻ സുവോളജിക്കൽ പാർക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചാണ് പോസ്റ്റ് പങ്കിട്ടത്.