ഉത്തർപ്രദേശിലെ റെയിൽവേ ആശുപത്രി ഇടനാഴികളിൽ രണ്ട് കുതിരകൾ അലഞ്ഞു തിരിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | two horses wandering in railway hospital

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @hindipatrakar എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
horses
Published on

ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ ആശുപത്രിയിലേക്ക് രണ്ട് കുതിരകൾ പാഞ്ഞു കയറിയതിൻറെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(two horses wandering in railway hospital) . സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @hindipatrakar എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം അഗസ്റ്റ് 29 നാണ് നടന്നത്. ദൃശ്യങ്ങളിൽ ഝാൻസിയിലെ മണ്ഡൽ റെയിൽവേ ആശുപത്രിയിൽ രണ്ട് കുതിരകൾ നടക്കുന്നത് കാണാം. ആശുപത്രി കെട്ടിടത്തിന്റെ ഇടവഴികളിൽ കുതിരകൾ അലഞ്ഞുതിരിയുന്നതിന്റെ വീഡിയോ രോഗിയുടെ കൂടെയുണ്ടായിരുന്നവരിൽ ഒരാളാണ് പകർത്തിയത്.

അതേസമയം, കുതിരകൾ മറ്റെവിടെയും പ്രവേശിക്കാതിരിക്കാൻ വ്യത്യസ്ത വാർഡുകളിലെ നിരവധി വാതിലുകൾ അടച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com