
നിങ്ങൾ മഴ തവളയെ കണ്ടിട്ടുണ്ടോ? എന്നാൽ അടുത്തിടെ ഇന്റർനെറ്റിൽ സെൻസേഷനായി മാറിയിരിക്കുന്നത് ഒരു തവളയാണ്(rain frog). ഇൻസ്റ്റാഗ്രാമിൽ @pampermoony എന്ന ഹാൻഡിലനാണ് മഴ തവളയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഹൃദയഹാരിയായ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസണ്സിനിടയിൽ കൗതുകം നിറഞ്ഞു.
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള തവളകളിൽ ഒന്നാണ് മഴ തവള അഥവാ കുറ്റിച്ചെടിതവള എന്നറിയപ്പെടുന്ന "ബ്രെവിസെപ്സ്". ദൃശ്യങ്ങളിൽ തവളയുടെ 'കോപം നിറഞ്ഞതും എന്നാൽ ഭംഗിയുള്ളതുമായ ഭാവങ്ങൾ നെറ്റിസൺസ് സസൂക്ഷ്മം നിരീക്ഷിച്ചു.
എന്നാൽ തവളയുടെ ദൃശ്യങ്ങൾ കണ്ടിട്ട് കവിളുകൾ പൊട്ടിച്ചിരിക്കുന്നത് പോലെയായണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. നിരവധിപേരാണ് ദൃശ്യങ്ങൾക്ക് പ്രതികരണവുമായി രംഗത്ത് എത്തിയത്.