

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മണാലിയിലെ പ്രശസ്തമായ ഷേർ-ഇ-പഞ്ചാബ് റെസ്റ്റോറന്റിനുണ്ടായ നഷ്ടത്തിന്റെ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(famous Sher-e-Punjab restaurant). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @GoHimachal_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ബിയാസ് നദിക്കരയിലാണ് ഉത്തരേന്ത്യൻ ഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ട പ്രശസ്തമായ ഷേർ-ഇ-പഞ്ചാബ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ബോളിവുഡ് താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി ഉന്നത വ്യക്തികൾ സന്ദർശിച്ചിട്ടുള്ള റെസ്റ്റോറന്റാണിത്.
എന്നാൽ, പുറത്തു വന്ന ദൃശ്യങ്ങളിൽ റസ്റ്റോറന്റിന്റെ മുൻവശം മാത്രം തകർന്നു കിടക്കുന്നതും കെട്ടിടത്തിന്റെ ബാക്കി ഭാഗം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയതും കാണാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ദുഃഖം രേഖപ്പെടുത്തി.