
കർണാടകയിലെ മൊസാലെ ഹൊസഹള്ളിയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി അപകടമുണ്ടായതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(tanker lorry crashing). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Mahaveer_VJ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം വെള്ളിയാഴ്ച രാത്രി 8 നും 8:45 നും ഇടയിലാണ് ഉണ്ടായത്. സംഭവത്തിന്റെ വൈറലായ ദൃശ്യങ്ങളിൽ വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നതും ഇടിയുടെ ആഘാതത്തിൽ ആളുകൾ റോഡിലേക്ക് തെറിച്ചുവീഴുന്നതും കാണാം.
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഒരുകൂട്ടം ജനങ്ങൾക്ക് ഇടയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ 6 ഗ്രാമീണരും 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം.