Don't Miss
പട്നയിൽ ഭീമൻ കുഴിയിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന എസ്‌യുവിയുടെ ദൃശ്യങ്ങൾ പുറത്ത്: പ്രതിഷേധിച്ച് നെറ്റിസൺസ്, വീഡിയോ | SUV submerged in pothole
സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @JohnnyMeetei എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ബിഹാറിലെ പട്നയിൽ 5 കുടുംബാംഗങ്ങളുമായി സഞ്ചരിച്ചിരുന്ന ഒരു എസ്‌യുവി റോഡിലെ ഒരു കൂറ്റൻ കുഴിയിൽ മുങ്ങിപ്പോയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(SUV submerged in pothole). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @JohnnyMeetei എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഭീമൻ കുഴിയിൽ വെള്ളത്തിൽ മുങ്ങി കിടക്കുന്ന എസ്‌യുവി കാണാം. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു വശത്തേക്ക് വീണതായാണ് വിവരം. അപകടം നടന്നയുടൻ വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസ് ശക്തമായി പ്രതിഷേധിച്ചു.

