
പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലിന്റെ രാമ ഭജനയിലെ നൃത്തം ഓൺലൈനിൽ വൈറലാകുന്നു(Prime Minister's Economic Advisor Sanjeev Sanyal dancing). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @poignantPrateek എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ന്യൂഡൽഹിയിൽ നടന്ന സ്വരാജ് കോൺക്ലേവ് 2025 ൽ നൃത്തം ചെയ്യുന്ന പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലിനെ കാണാം. സാമ്പത്തിക വിദഗ്ദ്ധൻ ശ്രീരാമന് സമർപ്പിച്ച ഭക്തി ഭജനയിലാണ് ഇദ്ദേഹം നൃത്തം ചെയ്‌തത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ, സഞ്ജീവ് സന്യാൽ തന്റെ വ്യക്തിത്വത്തിന്റെ കൂടുതൽ തിളക്കമുള്ളതും സന്തോഷപ്രദവുമായ ഒരു വശം കാണിച്ചുതരുന്നതായി നെറ്റിസൺസ് അഭിപ്രായപ്പെട്ടു.