
മഹാരാഷ്ട്രയിൽ ശക്തമായ മഴയെ തുടർന്ന് 8 ഓളം വിമാനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു(plane landing on runway). ദൃശ്യ പരത കുറവായ സഹചര്യത്തിൽ മുംബൈ വിമാനത്താവളത്തിൽ വിജയകരമായി എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @jvidyasagar എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ആഗസ്റ്റ് 19 നാണ് ശക്തമായ മഴയെ തുടർന്ന് വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ദൃശ്യങ്ങളിൽ പ്രക്ഷുബ്ധമായ കാലാവസ്ഥയെ മറികടന്ന് വിമാനം സുഗമമായി താഴേക്ക് ഇറങ്ങുന്നത് കാണാം.
മഴയിൽ ഏറെ അപകടകരമായി കിടന്ന റൺവേയിലേക്കാണ് ക്യാപ്റ്റൻ വിമാനം ലാൻഡിങ്ങ് നടത്തിയത്. ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് വിമാന ലാൻഡിംഗ് നടത്തിയ ക്യാപ്റ്റനെ വളരെ അധികം പ്രശംസിച്ചു.
"കനത്ത മഴയ്ക്കിടയിൽ മുംബൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നു. കുറഞ്ഞ ദൃശ്യപരതയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ക്യാപ്റ്റൻ നീരജ് സേഥിക്ക് അഭിനന്ദനങ്ങൾ" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടത്.