
ഡൽഹി വിമാനത്താവളത്തിൽ പാസഞ്ചർ ഏരിയയിൽ പരവതാനി വിരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നവരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വിവാദങ്ങൾക്ക് തിരികൊളുത്തി(passengers eating on Delhi airport area video). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TajinderBagga എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ -3 ലെ പരിസരത്ത് ആളുകൾ ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. "ഇത് ഡൽഹി ടെർമിനൽ -3 ലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്നത്തെ വീഡിയോയാണ്. 4–5 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇതേ രംഗം കണ്ടു, ഞെട്ടിപ്പോയി - ഇത് ശരിക്കും ഒരു വിമാനത്താവളമാണോ? എന്ന ചോദ്യത്തോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.