
ലണ്ടനിലെ തെരുവുകളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ മുസ്ലീം പെൺകുട്ടികളുടെയും അതിനെതിരായി പാകിസ്ഥാൻ പതാകകൾ വീശുന്ന പുരുഷൻമാരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു(Independence Day celebration). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @KantInEastt എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, ഹിജാബ് ധരിച്ച ഒരു കൂട്ടം മുസ്ലീം സ്ത്രീകൾ ഇന്ത്യൻ ത്രിവർണ്ണ പതാകയേന്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് കാണാം.
ഈ സമയം സമീപത്ത്, ഒരു കൂട്ടം പാകിസ്ഥാൻ പുരുഷന്മാർ പാകിസ്ഥാൻ പതാകകൾ വീശുന്നു. ഇരു കൂട്ടരും മുദ്രാവാക്യം വിളിക്കുന്നുണ്ട്. തുടർന്ന് ഇരുവർക്കുമിടയിൽ സംഘർഷമുണ്ടാകുന്നു. ഇന്ത്യൻ പതാക ഏന്തിയ ഒരാൾ "ഞാൻ ഒരു മുസ്ലീമാണ്" എന്ന് പറയുമ്പോൾ, പാകിസ്ഥാൻ ഭാഗത്തുള്ള വ്യക്തികൾ "മോദി ഒരു തീവ്രവാദിയാണ്" എന്ന് മറുപടി നൽകുന്നത് ദൃശ്യങ്ങളിൽ നിന്നും കേൾക്കാം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് സമ്മിശ്ര പ്രതികരണങ്ങളാണ് അറിയിച്ചത്.