
ഉത്തർപ്രദേശിലെ ലളിത്പൂരിൽ റോഡരികിൽ വെച്ച് ഭാര്യയെ മർദ്ദിക്കുന്ന ഭർത്താവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(husband brutality). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @bstvlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് ഭർത്താവിനെതിരെ നിയമപാരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ദൃശ്യങ്ങളിൽ, ഭർത്താവ് ഭാര്യയുടെ കൈ പിടിക്കുന്നതും ഭാര്യ അയാളുടെ കൈ തട്ടിമാറ്റുന്നതും കാണാം. ഇവർക്ക് സമീപത്ത് ബൈക്കിൽ ഇവരുടെ തന്നെ കുട്ടി ഇരിക്കുന്നതും കാണാം. കുട്ടിയുടെ മുന്നിൽ വച്ചാണ് അയാൾ തന്റെ ഭാര്യയെ നിലത്തേക്ക് തള്ളിയിടുന്നത്.
തുടർന്ന് ഇയാൾ ഭാര്യയെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതോടെ കാഴ്ചക്കാരായി നിന്നവർ ഇടപെട്ടു. എന്നിരുന്നാലും, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ദൃശ്യങ്ങൾ വൈറലായതോടെ ഉത്തർപ്രദേശ് പോലീസ് ആവശ്യമായ നടപടിയെടുക്കാൻ ലളിത്പൂർ പോലീസിന് നിർദ്ദേശം നൽകിയതായാണ് വിവരം.