
വാരണാസിയിൽ മുൻ ബിജെപി എംഎൽഎ സുനിത സിങ്ങിന്റെ മകൻ പ്രശാന്ത് സിംഗ് വാരണാസിയിൽ മുഴുവൻ കുടുംബത്തെയും സ്വന്തം വീട്ടിൽ പൂട്ടിയിട്ട് ഗേറ്റിന് പുറത്ത് മതിൽ കെട്ടുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രതിഷേധത്തിന് കാരണമായി(BJP MLA's son). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @tusharcrai എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശങ്ങളിൽ ബിജെപി എംഎൽഎ സുനിത സിങ്ങിന്റെ മകൻ പ്രശാന്ത് സിംഗ് മതിൽകെട്ടുന്നത് കാണാം. ഭൂമിയും അതിലേക്കുളള പ്രവേശന വഴിയും സംബന്ധിച്ച തർക്കമാണ് അയാളെ ഈ പ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് വിവരം. കുടുംബാംഗങ്ങളാണ് മുഴുവൻ രംഗവും അവരുടെ ഫോണുകളിൽ പകർത്തിയത്. അതേസമയം ഈ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസണ്സിനിടയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.