
മധ്യപ്രദേശിലെ ഛത്തർപൂരിൽ ലുങ്കി ധരിച്ച വ്യാജ ഡോക്ടർ സ്ത്രീക്ക് കുത്തിവയ്പ്പ് നൽകുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കിട്ടു(fake doctor). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, കഴിഞ്ഞ 25 വർഷമായി ചന്ദസി ഹോസ്പിറ്റൽ എന്ന പേരിൽ ആശുപത്രി നടത്തുന്ന പ്രതിഷ് അധികാരി ഒരു സ്ത്രീയ്ക്ക് കുത്തിവയ്‌പ്പെടുക്കുന്നത് കാണാം. രജിസ്റ്റർ ചെയ്യാത്ത ആശുപത്രിക്കൊപ്പം ഇയാൾ ഒരു മെഡിക്കൽ സ്റ്റോറും നടത്തുന്നുണ്ട്.
ഗ്രാമത്തിൽ ആർക്ക് വൈദ്യ സഹായം ആവശ്യമായി വന്നാലും ഇയാൾക്കടുത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.