
ആസ്‌ട്രേലിയയിലെ കകാഡു ദേശീയോദ്യാനത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനത്തിനടിയിൽപ്പെട്ട മുതലയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(crocodile). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @clowndownunder എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്.
ദൃശ്യങ്ങളിൽ, ആസ്‌ട്രേലിയയിലെ കകാഡു ദേശീയോദ്യാനത്തിലെ നദി മുറിച്ചുകടക്കുമ്പോൾ ഒരു ഭീമൻ മുതല കാറിനടിയിൽ പെടുന്നത് കാണാം. ശേഷം നിമിഷങ്ങൾക്കുള്ളിൽ അത് ഇറങ്ങി പോയി.
ഭാഗ്യവശാൽ മുതലയ്ക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം. "കക്കാട് നാഷണൽ പാർക്കിലെ കാഹിൽസ് ക്രോസിംഗിൽ ഒരു ഉപ്പുവെള്ള മുതലയ്ക്ക് മുകളിലൂടെ 4WD ഓടുന്നു" - എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവയ്കപെട്ടിരിക്കുന്നത്.