
ന്യൂയോർക്കിലെ ബ്രോങ്ക്സിലേക്ക് പോകുന്ന ട്രെയിനിൽ സബ്‌വേയിൽ സർഫിംഗ് ചെയ്യുന്ന നാല് കൗമാരക്കാരുടെ ഞെട്ടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു(surfing). 12 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സർഫിംഗ് നടത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ @CRMNLLYObsessed എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഓടുന്ന തീവണ്ടിയ്ക്ക് മുകളിലൂടെ കുട്ടികൾൾ നടന്നു നീങ്ങുന്നത് കാണാം. NYPD ഡ്രോണുകളാണ് സർഫിംഗ് നടത്തിയ കുട്ടികളുടെ ചിത്രങ്ങൾ പകർത്തിയത്. കഴിഞ്ഞ 20 മാസത്തിനിടെ ആകെ 200-ാമത്തെ അറസ്റ്റാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നെറ്റിസൺസിനിടയിൽ സുരക്ഷാ ആശങ്കകൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു.