
വയനാട്ടിലെ ചെകാടിയിൽ സ്കൂളിൽ എത്തിയ കുഞ്ഞൻ ആനയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(elephant). സോഷ്യൽ മീഡിയാ പ്ലേറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @hashtag_wayanad എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. "ഒരു കാട്ടാന ചേകാടി സ്കൂളിൽ വന്നു..!" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിട്ടുള്ളത്.
ചെകാടി മേഖലയിലെ വനപ്രദേശത്തുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് കുഞ്ഞൻ ആന പ്രത്യക്ഷപ്പെട്ടത്. ഒട്ടു പ്രതീക്ഷിക്കാതെ അതും സ്കൂൾ മേഖലയിൽ ഒരു കുഞ്ഞൻ ആനയെ കണ്ടതോടെ വിദ്യാർത്ഥികളും അധ്യാപകരും ഞെട്ടിപ്പോയി.
ദൃശ്യങ്ങളിൽ ആനക്കുട്ടി സ്കൂളിൽ കൗതുകത്തോടെ അലഞ്ഞുനടക്കുന്നത് കാണാം. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നെറ്റിസൺസ് ഹൃദയഹാരിയായ ദൃശ്യങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ചു.