
ഒരു വിദേശ വിനോദസഞ്ചാരിയുമായി ഫ്രഞ്ച് ഭാഷയിൽ ഒഴുക്കോടെ സംസാരിക്കുന്ന ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടി മുന്നേറുന്നു(Indian autorickshaw driver speaking fluently in French) സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @jaystreazy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവർ വിദേശ വിനോദസഞ്ചാരിയുമായി ഫ്രഞ്ച് ഭാഷയിൽ ഒഴുക്കോടെ സംസാരിക്കുന്നത് കാണാം. ദൃശ്യങ്ങളിൽ ഓട്ടോ ഡ്രൈവർ ടൂറിസ്റ്റിനോട് ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നത് കാണാം.
സന്ദർശകൻ 'ഫ്രഞ്ച്' എന്ന് മറുപടി നൽകുമ്പോൾ, ഡ്രൈവർ ഉടൻ തന്നെ ഒഴുക്കുള്ള ഫ്രഞ്ചിൽ സംസാരിക്കാൻ ആരംഭിക്കുന്നു. എന്നാൽ ഡ്രൈവരുടെ സംഭാഷണത്തിൽ ടൂറിസ്റ്റ് അത്ഭുതപ്പെടുകയും ഡ്രൈവറുടെ ഭാഷയിലുള്ള പ്രാവീണ്യത്തെ ടൂറിസ്റ്റ് പ്രശംസിക്കുകയും ചെയ്യുനുണ്ട്.
അതേസമയം പുറത്തു വന്ന ദൃശ്യങ്ങൾ നെറ്റിസൺസ് ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.