
മഹാരാഷ്ട്രയിലെ കല്യാൺ ഈസ്റ്റിലെ കോൾസേവാഡി പ്രദേശത്ത് തൊഴിലുടമയെ പൊതുജനമധ്യത്തിൽ മർദ്ദിക്കുന്ന ജീവനക്കാരിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(employee hitting employer). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @nextminutenews7 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ശനിയാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. കോൾസേവാഡിയിലെ ഒരു യുവതി തന്റെ കടയിൽ ജോലി ചെയ്യുന്നതിനിടെ കടയുടമ അശ്ലീല സന്ദേശങ്ങൾ അയച്ചതായി ആരോപിച്ചാണ് തൊഴിലുടമയെ പൊതുജനമധ്യത്തിൽ ചെരുപ്പൂരി മർദ്ദിച്ചത്. പീഡനം സഹിക്കാൻ വയ്യാതെ, കടയുടമയെ നേരിടുകയായിരുന്നു എന്നാണ് വിവരം. മാത്രമല്ല; മുഴുവൻ സംഭവവും വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു.