
ടൈൽ പോളിഷിംഗ് മെഷീൻ ഉപയോഗിച്ച് സുഹൃത്തിന്റെ പല്ലുകൾ മൂർച്ച കൂട്ടുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടു(teeth polishing). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Akshunnofficial എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഒരു യുവാവ് പല്ലുകൾ മൂർച്ച കൂട്ടുന്നതിനായി അപകടകരമായ ടൈൽ പോളിഷിംഗ് മെഷീൻ ഉപയോഗിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരാൾ വായ തുറന്ന് തയ്യാറായിരിക്കുന്നത് കാണാം.
യുവാവ് മെഷീൻ സ്റ്റാർട്ട് ചെയ്ത് മുന്നിലിരിക്കുന്ന ആളുടെ മുകളിലെ പല്ലുകൾ മിനുസപ്പെടുത്തുന്നു. തുടർന്ന്, പല്ലുകൾ മൂർച്ച കൂട്ടുന്ന യുവാവ് പരിക്കേൽക്കാതെ ക്യാമറയിൽ നോക്കി വിജയചിഹ്നം കാണിക്കുന്നു. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് സ്തബ്ധരായി. ഇതാരും അനുകരിക്കരുതെന്ന് നെറ്റിസൺസ് ഒന്നടങ്കം അഭിപ്രായപ്പെട്ടു.