
വാക്സിനേഷൻ നൽകുന്നതിനായി എം.സി.ഡി മൃഗ ആംബുലൻസിൽ കൊണ്ട് പോയ നായയെ തുറന്നുവിടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് ഇടയാക്കി(young man releasing dog). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Incognito_qfs എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ ഒരു യുവാവ് എം.സി.ഡി മൃഗ ആംബുലൻസിൽ നിന്നും ഗേറ്റ് തുറന്ന് നായകളെ തുറന്നു വിടുന്നതും സ്കൂട്ടറിൽ കടന്നു കളയുന്നതും കാണാം. എന്നാൽ ദൃശ്യങ്ങളിലുള്ള പ്രദേശം ഏതെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ ആംബുലൻസിൽ നിന്നും രക്ഷപെട്ട രണ്ട് നായ്ക്കളെ എംസിഡി അധികൃതർ പിടികൂടി. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുവവിന്റെ നിലപാടിനെതിരെ നെറ്റിസൺമാർക്കിടയിൽ രംഗത്തെത്തി.