
ബാംഗ്ലൂരിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യാത്രക്കാരെ ശല്യപ്പെടുത്തുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്ത അർദ്ധനഗ്നനായ യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചു( young man jumping onto the bonnet of a car). ഇൻസ്റ്റഗ്രമിൽ @motordave2 എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ ഇതിനോടകം നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
ദൃശ്യങ്ങളിൽ റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ ബോണറ്റിലേക്ക് ഒരാൾ ചാടി കയറുന്നത് കാണാം. ശേഷം കുറച്ചു നേരം അവിടെ ഇരിക്കുന്ന അയാൾ കാർ പെട്ടെന്ന് ബ്രേക്ക് ഇടുന്നതോടെ വീഴാൻ ആയുന്നതും കാണാൻ കഴിയും.
അതേസമയം ഗൗരവമേറിയ ഈ ദൃശ്യങ്ങൾ പുറത്തു വന്നതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് നെറ്റിസൺസ് വ്യാകുലപ്പെട്ടു. വൈറലായ വീഡിയോയോട് ബാംഗ്ലൂർ പോലീസും പ്രതികരിച്ചതായാണ് വിവരം.