യുവാവ് തന്റെ വൃദ്ധയായ അമ്മയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പ്രതിഷേധിച്ച് നെറ്റിസൺസ്, വീഡിയോ | brutally beating mother

അസ്വസ്ഥത ഉളവാക്കുന്ന ഈ ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Hemraj_GurjarDB എന്ന ഹാൻഡിലാണ് പങ്കുവച്ചത്.
brutally beating mother
Updated on

രാജസ്ഥാനിലെ കോട്ടയിൽ ഒരു വൃദ്ധയായ സ്ത്രീയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(brutally beating mother). അസ്വസ്ഥത ഉളവാക്കുന്ന ഈ ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Hemraj_GurjarDB എന്ന ഹാൻഡിലാണ് പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, ദീപു മെഹ്‌റ എന്ന യുവാവ് തന്റെ വൃദ്ധയായ അമ്മയെ ചവിട്ടുകയും ചെരിപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം. പ്രായമായ സ്ത്രീ തറയിലാണ് ഇരിക്കുന്നത്.

കോഫി ടേബിളിൽ ഇരിക്കുന്ന യുവാവ് അവളുടെ മുടി പിന്നിൽ നിന്ന് പിടിച്ചു വലിക്കുന്നതും കാണാം. മുഖം കാണാത്ത മറ്റൊരു സ്ത്രീ സംഭവത്തിൽ ഇടപെടുകയും ആക്രമണം തടയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ യുവാവ് അവിടെ നിന്നും എഴുന്നേറ്റു നിന്ന് വൃദ്ധ സ്ത്രീയുടെ തലയിലും കഴുത്തിലും അടിക്കാൻ തുടങ്ങുന്നു. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ നിലവിളികൾ കേൾക്കാം. ദൃശ്യങ്ങൾ പുറത്തു വനനത്തോടെ നെറ്റിസൺസ് യുവാവിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com