
ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഒരു കൊറിയൻ വിനോദസഞ്ചാരിയോട് തന്നെ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡൽഹി യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(delhi man asking Korean tourist for a hug). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @jaystreazy എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഇന്ത്യാ ഗേറ്റിന് സമീപം നടന്നു വരുന്ന കൊറിയൻ വനിതാ വിനോദ സഞ്ചാരികളെ കാണാം. ഇവർക്ക് പിന്നാലെ വന്ന ഡൽഹിക്കാരൻ കൊറിയൻ വനിതാ വിനോദസഞ്ചാരികളോട് 'മുഷ്ടിചുരുട്ടി ഒരു 'പഞ്ച്' ആവശ്യപെടുന്നു. പിന്നീട്, അയാൾ അവരോട് ഒരു ആലിംഗനം ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരെ അസ്വസ്ഥരാക്കി.
എന്നിരുന്നാലും അവരിൽ ഒരു വനിത അയാൾക്ക് ആലിംഗനം നൽകുന്നുണ്ട്. എന്നാൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് അയാളെ വിമർശിച്ച് രംഗത്തെത്തി. മാത്രമല്ല; വിനോദസഞ്ചാരികളോട് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു.