
ഒരു കൊച്ചുകുട്ടി ധോൾ വായിക്കുന്നതിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(boy playing dhol). ഇൻസ്റ്റഗ്രാമിൽ ശ്രീറാം നകാഷെ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മാതാപിതാക്കൾ പങ്കിട്ട ദൃശ്യങ്ങൾ ഇതിനോടകം നെറ്റിസൺസ് ഒന്നടങ്കം സ്വീകരിച്ചു കഴിഞ്ഞു.
ദൃശ്യങ്ങളിൽ അതുല്യതയോടെയും ഊർജ്ജസ്വലതയോടെയും ധോൾ വായിക്കുന്ന കുട്ടിയെ കാണാം. അവന്റെ ധോൾ പ്രകടനം ചുറ്റുമുള്ള മുതിർന്ന പുരുഷന്മാരുടെ പ്രകടനത്തിന് തുല്യമാണ്. മാത്രമല്ല; അത് എല്ലാവരെയും അമ്പരപ്പിക്കുന്നുമുണ്ട്. ധോൾ അടിക്കുമ്പോഴുള്ള അവന്റെ ഭാവം, താളം, ഊർജ്ജം എന്നിവ അവന്റെ നിശ്ചയദാർഢ്യത്തെയാണ് കുറിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ നെറ്റിസൺസ് ഹൃദയത്തോട് ചേർത്ത് പിടിച്ചതും അത് കൊണ്ട് തന്നെയാവണം.