ഗുരുഗ്രാമിലെ റോഡിൽ അപകടകരമാം വിധം താറിന് മുകളിൽ ഇരുന്ന് റീൽ ചിത്രീകരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | woman dangerously sitting on car

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @manojdwivediht എന്ന ഹാൻഡിലാണ് സ്ത്രീയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്.
ഗുരുഗ്രാമിലെ റോഡിൽ അപകടകരമാം വിധം താറിന് മുകളിൽ ഇരുന്ന് റീൽ ചിത്രീകരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ |   woman dangerously sitting on car

ഗുരുഗ്രാമിലെ റോഡിൽ ജനപ്രിയ കാറായ താറിന് മുകളിലിരുന്ന് സ്വയം റീൽ ചിത്രീകരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(woman dangerously sitting on car). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @manojdwivediht എന്ന ഹാൻഡിലാണ് സ്ത്രീയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, ഒരു സ്ത്രീ താറിന്റെ മുകളിൽ ഇരുന്ന് സഞ്ചരിക്കുന്നത് കാണാം. ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്ക് ഫ്ലൈഓവർ നാഷണൽ ഹൈവേയിലാണ് സംഭവം നടന്നത്.

താറിന് ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ കടന്നു പോകുന്നത് ദൃശ്യങ്ങളിലുണ്ട്. അപകടകരമായ രീതിയിലാണ് സ്ത്രീ വാഹനത്തിന് മുകളിൽ ഇരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു. സ്ത്രീ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സ്‌ത്രീയ്‌ക്കെതിരെ നടപടി ആവശ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടി കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com