
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഒരു വീട്ടുമുറ്റത്ത് വെള്ളപ്പൊക്കത്തിലൂടെ മത്സ്യത്തെ വായിൽ മുറുകെ പിടിച്ച് നീന്തുന്ന ഒരു പാമ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(snake swimming with a fish). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @thisgirldaydreams എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, പാമ്പ് മത്സ്യത്തെ മുറുകെ പിടിച്ച് വെള്ളത്തിലൂടെ നീന്തുന്നത് കാണാം. പശ്ചിമ ബംഗാളിൽ ജോൾ ധോറ എന്നറിയപ്പെടുന്ന പാമ്പാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ സാധാരണയായി കാണപ്പെടുന്ന വിഷമില്ലാത്ത ഒരു ജല പാമ്പാണിത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമിട്ടു.